തൃശ്ശൂർ: ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. തൃശൂർജില്ലയ്ക്കുള്ളിലും പുറത്തുമുള്ള ഇരുപത്തിയഞ്ചോളം സ്കൂളുകളിൽ നിന്ന് അറുന്നൂറോളം കുട്ടികൾ പങ്കെടുത്തു. എൽ. പി. കുട്ടികൾ എന്റെ വിദ്യാലയം, യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾ എന്റെ ഗ്രാമം എന്നീ വിഷയങ്ങളിൽ ചിത്രരചന നടത്തി.
ചിത്രരചനാമത്സരം കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാജു കെ. എസ് ഉദാഘാടനം ചെയ്തു. എൽ പി. കുട്ടികൾ ക്രയോൺസ് ഉപയോഗിച്ചും യു. പി. ഹൈസ്കൂൾ വിദ്യാർത്ഥികൾ ജലച്ചായം ഉപയോഗിച്ചും ചിത്രരചന നടത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനക്കിറ്റും സർട്ടിഫിക്കറ്റും നൽകി. സുവർണജൂബിലി സമാപനസമ്മേളനത്തിൽ വച്ച് വിജയികൾക്ക് കാഷ് അവാർഡും മൊമന്റോയും വിതരണം ചെയ്യും.






