Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവണ്ണൂർ നാറണ്യാട്ട് ഭഗവതികാവിൽ തൃക്കാർത്തിക മഹോത്സവം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂർ നാറണ്യാട്ട് ഭഗവതികാവിൽ തൃക്കാർത്തിക മഹോത്സവം നടന്നു. ഡിസംബർ 1 തിങ്കളാഴ്ച്ച തുടങ്ങിയ ഉത്സവം മുൻവർഷങ്ങളിലേതിന് സമാനമായി അതിവിപുലമായ രീതിയിൽ നടന്നു. ഡിസംബർ 1 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിയ്ക്ക് നട തുറന്നു. തുടർന്ന് 5.30ന് ശുദ്ധികലശവും, 6.10ന് ദീപാരാധനയും, 6.30ന് ശ്രവണമംഗലം ഭജൻസ് അവതരിപ്പിച്ച ഭജനയും, രാത്രി 9 മണിയ്ക്ക് കൊടിയേറ്റവും നടന്നു.

ഡിസംബർ 2 ചൊവ്വാഴ്ച്ച രാവിലെ 5 മണിയ്ക്ക് നട തുറന്നയുടൻ കേളി, 5.30ന് മഹാഗണപതിഹോമം, 7ന് ഉഷപൂജ, 11ന് ഉച്ചപൂജ, വൈകുന്നേരം 6ന് ദീപാരാധന, 6.30ന് തായമ്പക (സദനം ജിതിൻ), തുടർന്ന് 8ന് അത്താഴപൂജയോടു കൂടി നടയടച്ചു.

ഡിസംബർ 3 ബുധനാഴ്ച്ച രാവിലെ 5ന് നടതുറന്നതോടെ കേളി, 5.30ന് മഹാഗണപതിഹോമം, 7ന് ഉഷപൂജ, 9.30ന് നാഗത്തിനും, രക്ഷസിനും കൊടുക്കൽ, തുടർന്ന് കളഭാഭിഷേകം, 11.30ന് ഉച്ചപൂജ, വൈകുന്നേരം 6ന് ദീപാരാധന, 6.30ന് തായമ്പക, 8ന് അത്താഴപൂജയോടെ നടയടച്ചു.

ഡിസംബർ 4 വ്യാഴാഴ്ച്ച രാവിലെ 5ന് നടതുറപ്പോടെ കേളി, 5.30ന് മഹാഗണപതിഹോമം, 7ന് ഉഷപൂജ, 10ന് നവകം, പഞ്ചഗവ്യം, അഭിഷേകം, 11.45ന് വിശേഷാൽ കാർത്തിക ഉച്ചപൂജ(അലങ്കാരപൂജ), വൈകുന്നേരം 5ന് നാമസങ്കീർത്തനം(കൃഷ്ണഗീതി ഭജൻസംഘ്), 6ന് കാർത്തിക ദീപം തെളിയിക്കൽ, ദീപാരാധന, 6.30ന് തിരുവാതിരക്കളി( തിരുവണ്ണൂർ കോവിലകം കൈക്കൊട്ടിക്കളി സംഘം), 8ന് തൃക്കുറ്റിശേരി ശിവശങ്കരമാരാരുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ മേളത്തോട് കൂടിയ എഴുന്നള്ളിപ്പും നടന്നു. കൂടാതെ മുൻകൂട്ടി പൂജ കഴിപ്പിച്ചവർക്കുള്ള പ്രത്യേക നിവേദ്യമായ ഗുളാന്നവും നൽകി. ക്ഷേത്രം ഭക്തജനങ്ങളാൽ മുഖരിതമായിരുന്നു.

Recent News

Advertisement
WhiteswanTV Footer