കോട്ടയം: കേരളത്തിലെ ഭരണമാറ്റം ജനം എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. കോട്ടയം നഗരസഭ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപ ദാസ് .
ശബരിമലയിൽ നിന്ന് സ്വർണം മോഷ്ടിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. കേരളത്തിലെ ലഹരി വ്യാപനമോ തൊഴിലില്ലായ്മയോ അവർ ശ്രദ്ധിക്കുന്നില്ല. കോട്ടയം നഗരത്തിലെ സ്കൈവോക് പദ്ധതി പോലും രാഷ്ട്രീയ വിരോധം കാരണം നടപ്പിലാക്കാൻ സമ്മതിച്ചില്ലെന്നും അവർ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി, നേതാക്കളായ കെ.സി.ജോസഫ്, നാട്ടകം സുരേഷ്, പി.എ.സലിം, ഫിലിപ് ജോസഫ്, ഫിൽസൺ മാത്യൂസ്, അബ്ദുൽ സലാം, മോഹൻ കെ.നായർ, ജയചന്ദ്രൻ ചീറോത്ത് എന്നിവർ പ്രസംഗിച്ചു.
ഉമ്മൻ ചാണ്ടിയെ കുറിച്ച് പറയുമ്പോൾ കുറിച്ച് പറയുമ്പോൾ, എന്റെ ഭർത്താവ് പ്രിയരഞ്ജൻ ദാസ്മുൻഷി യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ആയിരുന്നപ്പോൾ സംസ്ഥാന പ്രസിഡന്റ് ഉമ്മൻ ചാണ്ടി ആയിരുന്നു. അപ്പോൾ മുതൽ അദ്ദേഹം ഞങ്ങളുടെ കുടുംബാംഗമായിരുന്നു. കേരളത്തിൽ എപ്പോൾ വന്നാലും അദ്ദേഹത്തെ ഓർക്കും. പുതുപ്പള്ളിയിൽ പോയി കാണും. അദ്ദേഹത്തിന് ഈ നാടിനോട് ഉണ്ടായിരുന്ന സ്നേഹവും വാത്സല്യവും വികസന കാഴ്ചപ്പാടും കേരളം ഇപ്പോഴും ഓർക്കുന്നു’ എന്ന് അവർ പറഞ്ഞു.






