കോട്ടയം: ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷൻ സ്ഥാനാർത്ഥിയായ ജോസ് മോൻ മുണ്ടക്കൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭവന സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചു. ഡിവിഷനിലെ ഇരുപത്തിമൂവായിരത്തിലധികം വീടുകളിൽ നാലായിരത്തോളം വീടുകൾ സ്ഥാനാർത്ഥി നേരിട്ട് സന്ദർശിച്ച് വേറിട്ട മുഖമായി.
65 വാർഡുകളുള്ള ഡിവിഷനിലെ ഓരോ വാർഡിലും കുറഞ്ഞത് 50 മുതൽ 100 വരെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. വലിയ ഭൂവിസ്തൃതിയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥികൾ ഇത്രയധികം ഭവനങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് അസാധാരണമാണ്.
കൂടാതെ, പരസ്യപ്രചാരണ സമാപനം ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഡിവിഷൻ തലത്തിൽ ക്രമീകരിക്കാതെ വിവിധ പഞ്ചായത്തുതലങ്ങളിലേക്ക് മാറ്റിയത് ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കെ. പി. സി. സി. പ്രസിഡണ്ട് സണ്ണി ജോസഫ് എം. എൽ. എ, പി. ജെ. ജോസഫ് എം. എൽ. എ, മോൻസ് ജോസഫ് എം. എൽ. എ, ഫ്രാൻസിസ് ജോർജ് എം. പി., ചാണ്ടി എം. എൽ. എ തുടങ്ങിയ പ്രമുഖർ ജോസ് മോൻ്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി കൂട്ടായുള്ള പര്യടനങ്ങൾ നടത്തുന്നതിലും ജോസ് മോൻ വിജയം കണ്ടു.






