കാസർഗോഡ് : പനത്തടി പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് നോടനുബന്ധിച്ച് ഡിവൈഎഫ്ഐ ബൈക്ക് റാലി സംഘടിപ്പിച്ചു. കോളിച്ചാൽ നിന്നും ആരംഭിച്ച ബൈക്ക് റാലി പാണത്തൂരിൽ സമാപിച്ചു.
സമാപന പരിപാടി ജില്ലാ കമ്മിറ്റി അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി നീതു പ്രമോദ് അധ്യക്ഷനായി. എം വി കൃഷ്‌ണൻ, പിജി മോഹനൻ, എം സി മാധവൻ, പ്രസന്ന പ്രസാദ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡൻറ് അനൂപ് സ്വാഗതം പറഞ്ഞു. സ്ഥാനാർത്ഥികളായ പി തമ്പാൻ, ബിനു വർഗീസ്, പ്രസീത റാണി, വിദ്യ കെ എന്നിവർ സംബന്ധിച്ചു.




