തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിനമായ ഇന്ന് ഗുരുവായൂരിൽ ടിഎൻ പ്രതാപന്റെ നേതൃത്വത്തിൽ ‘വാക്ക് ഫോർ ഗുരുവായൂർ’ എന്ന പേരിൽ യൂഡിഎഫ് റാലി സംഘടിപ്പിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് നിന്ന് വമ്പിച്ച പ്രവർത്തകകൂട്ടായ്മയുടെ സാന്നിധ്യത്തിൽ റാലി ആരംഭിച്ചു.
പ്രദേശത്തെ വിവിധ വാർഡുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത റാലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ യൂഡിഎഫിന്റെ ശക്തിപ്രകടനത്തിന് തുടക്കം കുറിച്ചു.






