സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കുഴിമണ്ണയിൽ ഭരണ തുടർച്ച തേടി യുഡിഎഫ്; ശക്തി തെളിയിക്കാൻ എൽഡിഎഫ്

മലപ്പുറം : പ്രതിപക്ഷമില്ലാതെ ഭരണം തുടരുന്ന കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ ഭരണ തുടർച്ച ഉറപ്പാക്കാൻ യു.ഡി.എഫും കൈവിട്ട ശക്തി തെളിയിക്കാൻ എൽ.ഡി.എഫും അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 2015ൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലും നേടാനായില്ല.

ഇതിനെ രാഷ്ട്രീയ പോരാട്ടത്തിലൂടെ മറികടക്കാനുള്ള ഊർജിത ശ്രമത്തിലാണ് എൽ.ഡി.എഫ്. അതേസമയം, മുഴുവൻ വാർഡുകളും നിലനിർത്താനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് യു.ഡി.എഫ്. പദ്ധതി നിർവഹണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ വിശദീകരിച്ചും പ്രചാരണ രംഗത്ത് നിറയുന്ന യു.ഡി.എഫ് സ്ഥാനാർഥികളും നേതാക്കളും വികസന തുടർച്ചക്കാണ് വോട്ടഭ്യർഥിക്കുന്നത്.

അതേസമയം, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുപോലും യാഥാർഥ്യത്തിലെത്തിക്കാൻ യു.ഡി.എഫ് ഭരണ സമിതിക്കായില്ലെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. മിനി സ്റ്റേഡിയ നവീകരണം, മിനി ഇന്ഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ പദ്ധതികളാണ് എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. ഇതിനൊപ്പം സർക്കാറിന്റെ ജനക്ഷേമ പദ്ധതികളും തെരഞ്ഞെടുപ്പ് വിഷയമാണ്. 1962ൽ കുഴിമണ്ണ ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ച ശേഷം 2000ൽ മാത്രമാണ് എൽ.ഡി.എഫ് ഭരണ സമിതി അധികാരത്തിൽ വന്നത്. കാലാവധി പൂർത്തിയാക്കാതെ മൂന്ന് വർഷത്തിനകം ഭരണം യു.ഡി.എഫ് തിരിച്ചുപിടിക്കുകയും ചെയ്തു.

മുസ്ല‌ിം ലീഗിന്റെ നേതൃത്വത്തിൽ യു.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം. 18ൽനിന്ന് വാർഡുകളുടെ എണ്ണം 21 ആയി ഉയർന്ന കുഴിമണ്ണയിൽ യു.ഡി.എഫിൽ മുസ്‌ലിം ലീഗ് 16 സീറ്റുകളിലും കോൺഗ്രസ് അഞ്ച് സീറ്റുകളിലും മത്സരിക്കുന്നു. ഇതിൽ കോൺഗ്രസ് മത്സരിക്കുന്ന ഒരു വാർഡിലും ലീഗ് മത്സരിക്കുന്ന ഒരു വാർഡിലും മുസ്ല‌ിം ലീഗിൽ നിന്നുതന്നെ വിമത സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. എൽ.ഡി.എഫിൽ 19 വാർഡുകളിൽ സി.പി.എമ്മും രണ്ട് വാർഡുകളിൽ സി.പി.ഐയുമാണ് മത്സരിക്കുന്നത്. എൻ.ഡി.എ മുന്നണിയായി 16 വാർഡുകളിൽ ബി.ജെ.പിയും ഏഴ് വാർഡുകളിൽ എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement