സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാരശ്ശേരിയിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം

കോഴിക്കോട് : കാര്യശ്ശേരി പഞ്ചായത്തിലെ പാറത്തോട് പ്രദേശത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രശ്നം പൊട്ടിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉച്ചക്കൊട്ടിൽ നടക്കുന്ന ഈ ഏറ്റുമുട്ടൽ പ്രദേശത്ത് വലിയ രാഷ്ട്രീയ ചൂടേകി.

യുഡിഎഫ് പ്രചാരണം നടത്തുന്നതിനായി ഉപയോഗിച്ച വാഹനത്തിലെ അനൗൺസറെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി യുഡിഎഫ് പരാതി നൽകി. പ്രചാരണ സമയത്ത് അനൗൺസറെ വാക്കുതർക്കത്തിനുശേഷമാണ് മർദ്ദിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇതിനൊപ്പം കഴിഞ്ഞ രാത്രിയിൽ യുഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതും സംഘർഷത്തിന് പുതിയ തീപ്പൊരി പകർന്നു.

അതേസമയം ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച എൽഡിഎഫ്, സംഭവത്തിൽ യുഡിഎഫിന്റെ പങ്ക് ചൂണ്ടിക്കാണിച്ചു. സിപിഎം പ്രവർത്തകനെ മർദ്ദിച്ചതാണ് യഥാർത്ഥ്യം, അതിനെ മറയ്ക്കാനാണ് യുഡിഎഫ് വ്യാജപ്രചരണവുമായി ഇറങ്ങിയത് എന്നായിരുന്നു എൽഡിഎഫിന്റെ പ്രതികരണം. കൂടാതെ, ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചാരണ ബോർഡുകൾ യുഡിഎഫ് തന്നെ നശിപ്പിച്ചുവെന്നും എൽഡിഎഫ് ആരോപിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വാക്കുതർക്കവും കൈയ്യാങ്കളിയും രൂക്ഷമായി. ഇരു മുന്നണികളും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ ജനവാസ പ്രദേശമായ പാറത്തോട് കൂടുതൽ ഉത്കണ്ഠയിലാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സന്നദ്ധ സേനയെ നിയോഗിച്ചിരിക്കുകയാണ്. കൂടുതൽ സംഘർഷം ഒഴിവാക്കാൻ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement