Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചങ്ങനാശേരി ഭാഗത്തു എം സി റോഡിൽ നിറയെ അപകടക്കെണികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : ചങ്ങനാശേരി ഭാഗത്തു എംസി റോഡിൽ പാലാത്ര ജംക്‌ഷനിൽ നിറയെ അപകടക്കെണികളാണ്. സിഗ്നലിൽ മഞ്ഞ ലൈറ്റ് തെളിയാത്തത് യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. പച്ച, ചുവപ്പ് ലൈറ്റുകൾ തെളിയുന്നുണ്ട്. എന്നാൽ മഞ്ഞ ലൈറ്റ് നാളുകളായി പ്രവർത്തിക്കുന്നില്ല. കോട്ടയം, ചങ്ങനാശേരി ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. വാഹനാപകടങ്ങൾക്കും സാധ്യതകൂടുതൽ ആണ്. ജീവനക്കാരെത്തി ഇടയ്ക്ക് സിഗ്നൽ ലൈറ്റിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തിരക്കുള്ള പാലാത്രയിൽ റോഡരികിലെ മൂടിയില്ലാത്ത ഓടകൾ അപകടക്കെണിയാണ്. രാത്രി വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടും. സൈഡ് നൽകുന്ന വാഹനങ്ങളും ഓടയിലേക്ക് പതിക്കും. സമീപത്തെ സുരക്ഷാവേലിയും വാഹനമിടിച്ച് തകർന്നു

ഇവിടെ ഉള്ള സിഗ്നലിൽ കോട്ടയം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് ബൈപാസ് റോഡിലേക്ക് പലപ്പോഴും ഫ്രീ ലെഫ്റ്റ് ലഭിക്കുന്നില്ല. ഭാരവാഹനങ്ങൾക്ക് പകൽ സമയം ടൗണിലേക്ക് പ്രവേശനമില്ലാത്തതിനാൽ ബൈപാസ് റോഡിലൂടെയാണ് പോകുന്നത്. ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തി മറ്റ് വാഹനങ്ങൾ നിർത്തുന്നത് കാരണം ഭാരവാഹനങ്ങൾ സിഗ്നലിൽ കാത്ത് കിടക്കണം. ഇത് കുരുക്കിനും കാരണമാകുന്നു.

.

Recent News

Advertisement
WhiteswanTV Footer