സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിനെ കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് ഇന്ന് മൊഴി നൽകും. രാവിലെ 11 മണിയോടെയാണ് ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴിയെടുപ്പ് നടക്കുക.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നത്രയും എല്ലാം വ്യക്തമാക്കുമെന്ന് ചെന്നിത്തല അറിയിച്ചു. സംഭവം സംബന്ധിച്ച വിവരം നൽകിയ വ്യവസായിയെയും ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് വിവിധ വിഷയങ്ങളിൽ ഈ വ്യവസായി നൽകിയ വിവരങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റതാണെന്ന് വ്യവസായി തന്നെ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി സ്വർണക്കൊള്ളക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് എസ്ഐടി മൊഴിയെടുക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.