Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തരൂരിന് വീരസവർക്കർ പുരസ്കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ശശി തരൂർ വീര സവർക്കർ പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പ്. അവാർഡ് വിതരണം നടക്കുന്നതിനായി തരൂർ പങ്കെടുക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന ചടങ്ങിൽ രാജ്നാഥ് സിംഗ് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

എന്നാൽ കോൺഗ്രസിന്റെ ശക്തമായ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ, തരൂരിന്റെ ഓഫീസ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തരൂർ പിന്നീട് മറ്റൊരു പരിപാടിക്കായി കൊൽക്കത്തയിലേക്ക് പോകുമെന്നുള്ള കാര്യവും ഓഫീസിൽ നിന്നാണ് അറിയിച്ചത്. മാധ്യമങ്ങൾ തരൂരിന്റെ പ്രതികരണം തേടി സമീപിച്ചെങ്കിലും, അദ്ദേഹം നേരിട്ട് പ്രതികരിച്ചില്ല. അന്തിമ നിലപാട് ഓഫീസ് മുഖേന മാത്രമാണ് അറിയിച്ചത്.

തരൂർ പുരസ്കാരം സ്വീകരിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.ആർഎസ്എസുമായി ബന്ധപ്പെട്ട എച്ച്ആർഡിഎസ് സംഘടനയാണ് പുരസ്കാരം നൽകുന്നത്, വിവാദങ്ങളും പരാതികളും അതുമായി ബന്ധപ്പെട്ടു കഴിഞ്ഞു. അവാർഡ് സ്വീകരിച്ചാൽ തരൂരിന്റെ കോൺഗ്രസ് നിലപാട് ഉപേക്ഷിക്കപ്പെടുമെന്നും പാർട്ടിയുടെ അന്തരീക്ഷം ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എഐസിസി അവാർഡ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുമ്പോൾ അനുയോജ്യമായ നടപടി സ്വീകരിക്കുമെന്നും ഉണ്ണിത്താൻ അറിയിച്ചു.

പുരസ്കാരം സ്വീകരിക്കണോ എന്നത് തരൂർ സ്വയം തീരുമാനിയ്ക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ എംഎൽഎ. പാർട്ടിയുടെ നിലപാട് എഐസിസി തീരുമാനിക്കും. ജമാഅത്തെ ഇസ്ലാമി സഹകരണത്തിൽ യുഡിഎഫിനെ വിമർശിക്കാൻ സിപിഎമ്മിന് അർഹതയില്ല. അടൂർ പ്രകാശ് വിഷയത്തിൽ കെപിസിസി പ്രസിഡൻ്റ് അന്തിമ നിലപാട് പ്രഖ്യാപിക്കും. തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാവും. വടക്കൻ കേരളത്തിലും യുഡിഎഫിന് മുന്നേറ്റമുണ്ടാവുമെന്നും എ.പി അനിൽകുമാർ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer