മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന താനൂർ, പരപ്പനങ്ങാടി പ്രദേശങ്ങളിൽ പ്രശ്നബാധിത ബൂത്തുകളിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ ഐ.പി.എസ് സന്ദർശിച്ചു സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. താനൂർ ഡി.വൈ.എസ്.പി പ്രമേദ് പി , വിജിലൻ ഡി.വൈ എസ്.പി. ഗംഗാധരൻ എന്നിവരുടെ കീഴിൽ താനൂർ പരപ്പനങ്ങാടി പ്രദേശങ്ങളിൽ വൻ പോലീസ് സുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
താനൂർ, കൽപ്പകഞ്ചേരി കാടാമ്പുഴ പോലീസ് എസ്. ഐമാരുടെയും എസ്.എച്ച്.ഒ മാർ തിരുവനന്തപുരം എറണാകുളം കൊല്ലം തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി വൻ പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു ബ്ലോക്ക് പഞ്ചായത്തും, താനാളൂർ, ഒഴൂർ, നിറമരുതൂർ ,പൊന്മുണ്ടം ,വളവന്നൂർ ,ചെറിയമുണ്ടം ,പെരുമണ്ണ ക്ലാരി എന്നീ ഏഴ് പഞ്ചായത്തും താനൂർ ഫിഷറീസ് സ്കൂളിലും താനൂർ നഗരസഭ താനൂർ അമൃത സ്കൂളിലുമാണ് വേട്ടേണൽ നടക്കുന്നത്.










