കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ കുമരകം ഡിവിഷൻ യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി പി.കെ. വൈശാഖാണ് ഇവിടെ വിജയിച്ചത്. 1567 വോട്ടിന്റെ മികച്ച ഭൂരിപക്ഷമാണ് വൈശാഖ് നേടിയത്.
ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ശേഷം ഇത് രണ്ടാം തവണ മാത്രമാണ് കുമരകം ഡിവിഷനിൽ കോൺഗ്രസ് വിജയിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് കുമരകം പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിക്ക് ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കുന്നത്. കഴിഞ്ഞ തവണ കുറിച്ചി ഡിവിഷനെ പ്രതിനിധീകരിച്ച വൈശാഖ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഇടതു കോട്ടയായ കുമരകത്തെ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ.




