കോട്ടയം: രാമപുരം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കെ.കെ. ശാന്താറാം ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക മുന്നണി തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇത് നാലാം തവണയാണ് ശാന്താറാം പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. രാമപുരം ജി.വി. വാർഡിൽ നിന്നാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്. കഴിഞ്ഞ ഭരണസമിതിയിൽ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. ശാന്താറാമിന്റെ അനുഭവസമ്പത്തും ജനപിന്തുണയും കണക്കിലെടുത്താണ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന വിവരം.






