മലപ്പുറം: വണ്ടൂര്‍ പോരൂര്‍ പഞ്ചായത്തിൽ വാര്‍ഡില്‍ പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചുതകര്‍ത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സിയുടെ ഭര്‍ത്താവ് കെ അനൂപാണ് ആക്രമണം നടത്തിയത്. എല്‍ഡിഎഫ് പ്രകടനം കടന്നുവരുന്നതിനിടയാണ് ആക്രമണം.
മദ്യപിച്ച് അനൗണ്‍സ്മെന്റ് വാഹനത്തിന്റെ ചാവി ഊരാന്‍ ശ്രമിക്കുകയും പ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു. ഇതോടെ പൊലീസ്അ നൂപിനെ ലാത്തിവീശി സ്ഥലത്തുനിന്ന് മാറ്റി. പിന്നീട് പ്രകടനം കടന്നുപോയ സമയത്താണ് എല്‍ഡിഎഫ് പ്രവര്ത്തകന് എം സെയ്തലവിയുടെ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അനൂപ് അടിച്ചുതകര്‍ത്തത്. സംഭവത്തിൽ പോലീസ് അനൂപിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.






