Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴത്ത് കർപ്പൂരാഴി മഹോത്സവം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം അയ്യപ്പ ഭജനമഠത്തിന്റെ നേതൃത്വത്തിൽ കർപ്പൂരാഴി മഹോത്സവം നടന്നു. ഇരിങ്ങല്ലൂർ നാലാഞ്ചിറത്താഴം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള അയ്യപ്പ ഭജനമഠം സംഘടിപ്പിച്ച കർപ്പൂരാഴി മഹോത്സവമാണ് കൊടലിൽത്താഴം, ഇരിങ്ങല്ലൂരിൽ വെച്ച് നടന്നത്.

പുലർച്ചെ 4.30-ന് ഗണപതിഹോമവും, 6 മണിക്ക് ശാസ്തൃപൂജയും നടന്നു. തുടർന്ന് 7 മണിക്ക് പന്തീരാങ്കാവ് വാദ്യകലാസംഘത്തിന്റെ
ചെണ്ടമേളം അരങ്ങേറി. 8 മണിക്ക് സർവ്വൈശ്വര്യ പൂജയും തുടർന്ന് 11 മണിക്ക് ആർഷകുല ധർമ്മ വിദ്യാപീഠം ആചാര്യൻ ശ്രീ സതീഷ് തന്ത്രിയുടെ ആദ്ധ്യാത്മിക പ്രഭാഷണം നടന്നു.

ഉച്ചയ്ക്ക് 12 മണിക്ക് ചെണ്ടമേളവും, 12.30 അന്നദാനവും നടന്നു. വൈകുന്നേരം 5 മണിക്ക് ആഴി എഴുന്നള്ളത്തിന് പുറപ്പെടൽ ചടങ്ങും തുടർന്ന് 6 മണിക്ക് പൂവ്വങ്ങൽ ശിവക്ഷേത്ര സന്നിധിയിൽ നിന്നും കാവടിയാട്ടത്തിന്റെ അകമ്പടിയോടുകൂടി ആഴി എഴുന്നള്ളത്ത് നടന്നു. പിന്നീട് 6.30ന് ഭജനയും, തരംഗിണി മ്യൂസിക്സ് നാലാഞ്ചിറത്താഴത്തിന്റെ നേതൃത്വത്തിൽ കരോക്കെ ഭക്തിഗാനമേളയും നടന്നു. തുടർന്ന് അനുപമം സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ വേദിയിൽ അരങ്ങേറി. തുടർന്ന് ആഴി പൂജ സമർപ്പണവും നടന്നു.

Advertisement
WhiteswanTV Footer