Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുൻ ഇന്ത്യൻ താരം സി. ജാബിർ അനുസ്മരണവും സൗഹൃദ ഫുട്‌ബോൾ മത്സരവും സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി. ജാബിറിന്റെ ഒമ്പതാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് മുൻ ഇന്റർനാഷണൽ താരവും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വാശിയേറിയ സൗഹൃദ മത്സരത്തിൽ ഷറഫുദ്ദീൻ കാവാട് നയിച്ച മോഡൽസ് അരീക്കോടും, നിവാസ് കെ. നയിച്ച സാൻട്രോസ് അരീക്കോടും ഏറ്റുമുട്ടി.

ഇരു ടീമുകളും നാല് ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ (4-4) കലാശിച്ചു. സുനിൽ പി.ടി കളി നിയന്ത്രിച്ചു.ചടങ്ങിൽ മുൻ കേരള പോലീസ് ഡെപ്യൂട്ടി കമാൻഡന്റും പോലീസ് ടീം താരവുമായിരുന്ന സക്കീർ, ഡി.എഫ്.എ വൈസ് പ്രസിഡന്റ് എ. സലാം നാലകത്ത്, ജാബിറിന്റെ പിതാവ് സി. മുഹമ്മദ്, നാസർ എ, ലത്തീഫ് സി, ഇപ്പു, റഫീഖ് സി, അബ്ദുറസാഖ് കെ, അബ്ദുനാസർ മഠത്തിങ്ങൽ, മുനീർ സി തുടങ്ങിയവർ സംസാരിച്ചു. വെറ്ററൻ താരങ്ങളായ കെ.സി ഹംസ, വിളക്കത്തിൽ കുഞ്ഞുമുഹമ്മദ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.ഇരു ടീമുകളിലുമായി സുനിൽ എൻ.ടി, താജുദ്ദീൻ, സഹീർ എൻ.ടി, ജെനീസ് വി, സഫ്‌വാൻ ജോളി, അസിൻ എം.ടി, റഫീഖ് അപ്പക്, ഷജിൻ, മാൻ, ഡാനിഷ് എൻ, സാനിർ, ഷാജുമോൻ, അഷ്‌റഫ്‌, സമീർ, ആഷിക് തുടങ്ങിയവർ ബൂട്ടണിഞ്ഞു.

Advertisement
WhiteswanTV Footer