കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുക്കത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ കൊലവിളിയുമായി മുസ്‌ലിം ലീഗ്. സിപിഐഎം നേതാവും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിയുമായിരുന്ന നാസർ കൊളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുല്ലയെയും കൊല്ലുമെന്നാണ് മുദ്രാവാക്യം.
ഒന്നും രണ്ടും പ്രതികൾ ഞങ്ങൾ ആയിരിക്കും എന്നും മുദ്രാവാക്യത്തിൽ പറയുന്നുണ്ട്. കൊടിയത്തൂർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ എം ടി റിയാസും യൂത്ത് ലീഗ് നേതാവ് ചാലക്കൽ ഷമീറും ആണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് കാരശ്ശേരി ഡിവിഷനില്‍ നിന്നും സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച നാസർ കൊളായി 18,525 വോട്ടാണ് നേടിയത്. ഇവിടെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായ മിസ്ഹബ് കൂഴരിയൂരാണ് വിജയിച്ചത്. 19,594 വോട്ടാണ് മിസ്ഹബ് നേടിയത്.






