കാസർഗോഡ്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷനിൽനിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി പാറക്കോൽ രാജന് ഇത് മധുര പ്രതികാരം കൂടിയാണ്. കഴിഞ്ഞ തവണ കിനാനൂർ കരിന്തളം പഞ്ചായത്തിലെ 15-ാം വാർഡായ കരിന്തളത്ത് രാജനെ പരാജയപ്പെടുത്തിയ യുഡിഎഫിലെ ഉമേശൻ വേളൂരിനെ ബ്ലോക്ക് പഞ്ചായത്തിൽ പരാജയപെടുത്തിയാണ് മധുര പ്രതികാരം ചെയ്തത്.
1604 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് രാജൻ വിജയിച്ചത്. സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവും എൻആർ ഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ ട്രഷററും ജനറൽ വർക്കേഴ് സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറിയുമാണ് പാറക്കോൽ രാജൻ.




