കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിനടുത്തുള്ള ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേരള കരകൗശല വികസന കോർപ്പറേഷന്റെ കൈരളി വില്പന ശാലയിൽ ക്രിസ്മസ് – ന്യൂ ഇയർ വിൽപ്പന മേള ആരംഭിച്ചു.
എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം കിഴിവുണ്ടാകും. ആറൻമുളക്കണ്ണാടി, നെട്ടൂർപ്പെട്ടി, ചന്ദനമുട്ടി, ചന്ദനപ്പൊടി, ചന്ദനത്തൈലം, ഈട്ടിയിലും, തേക്കിലും തീർത്ത ശില്പങ്ങൾ, നെറ്റിപ്പട്ടം എന്നിവയുൾപ്പെടെ ഒട്ടേറെ ഉത്പന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 7 വരെയാണ് പ്രവൃത്തി സമയം. മേള 31-ാം തീയതി വരെ ഉണ്ടാകും.






