ന്യൂഡൽഹി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ഷുഹൈബ് വധക്കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന സർക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദേശവും നേരത്തെയുണ്ടായിരുന്നു.
2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് നേതാവായ എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേർ ചേർന്നാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.



