Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മെഡിക്കൽ കോളേജിൽ ഇനിയൊരു അപകടമുണ്ടാകണോ ഈ കെട്ടിടം പൊളിച്ചു മാറ്റാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടാവസ്ഥയിലായ പഴയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ ഭാഗങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുന്നു. കഴിഞ്ഞ ജൂലയ് മൂന്നിന് ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചത് ഈ കെട്ടിടത്തിലാണ്. അന്ന് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്നു.

ഇടിഞ്ഞു വീഴാറായ ഈ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളികളും മറ്റും പൊളിഞ്ഞ് റോഡിലേക്ക് വീഴുകയാണ്. മെഡിക്കൽ കോളേജിൽ ദിവസേന നൂറുകണക്കിനു പേർ ഇതിനടിയിലൂടെയാണു നടക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇതിനു സമീപമാണ്.

ആളുകൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്. ഒപി, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ നിന്നു വാർഡുകളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള വഴിയും ഈ കെട്ടിടത്തിനുള്ളിലൂടെയാണ്. പൊളിച്ചു മാറ്റൽ വൈകുന്നത് ജീവന് ഭീഷണിയാണെന്ന് രോഗികൾ പറയുന്നു. ഇവർക്കു പുറമേ കൂട്ടിരിപ്പുകാരും ഈ വഴിയും ഇതിന് സമീപ പ്രദേശങ്ങളുമാണ് ഉപയോഗിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix