തിരുവനന്തപുരം: ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി പുതിയ ടെൻഡർ വിളിച്ച് കെഎസ്ഇബി. 100 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഡീപ് ഇ-ബിഡ്ഡിങ് പോർട്ടൽ വഴിയാണ് ടെൻഡർ നടപടികൾ നടത്തുന്നത്.
ജനറേറ്ററുകൾ, സംസ്ഥാന വൈദ്യുതി യൂട്ടിലിറ്റികൾ, ക്യാപ്റ്റീവ് പവർ പ്ലാന്റുകൾ, വിതരണ ലൈസൻസികൾ, മറ്റ് ട്രേഡിങ് ലൈസൻസികൾ എന്നിവർക്ക് ടെൻഡറിൽ പങ്കെടുക്കാം. 25 മെഗാവാട്ടാണ് കുറഞ്ഞ ബിഡ് അളവ്.


