Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുചേല ദിനാചരണം; മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുചേല ദിനത്തിന്റെ ഭാഗമായി ഗുരുവായൂർ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു. ഭക്തിസാന്ദ്രമായ ചടങ്ങുകളിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനവും സമർപ്പണവും നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ. പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ. എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുണ്‍കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കുചേല പ്രതിമ വഴിപാടായി സമർപ്പിച്ച വേണുകുന്നപ്പള്ളി, പ്രതിമയുടെ ശില്പിയായ ഉണ്ണി കാനായി, ദേവസ്വം ഉദ്യോഗസ്ഥർ, നിരവധിയായ ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ ഭക്തിപൂർവം നടന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix