കോട്ടയം: കേരള കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇരുപതിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുനക്കര മൈതാനത്ത് സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. ക്രിസ്മസ് കാരളോടെ ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. ഭക്തിഗാന രചയിതാവ് ജിനോ കുന്നുംപുറം, സ്പെഷൽ സ്‌കൂളുകളായ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ, വില്ലൂന്നി സതീർഥ്യ, മണ്ണയ്ക്കനാട് ഹോളിക്രോസ് എന്നിവരും.
കൂടാതെ അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് ആശാനിലയം, തലയോലപ്പറമ്പ് അസീസി, ചങ്ങനാശേരി ആശാഭവൻ, ചങ്ങനാശേരി സേവാനികേതൻ തിരുഹൃദയ നിവാസ്, പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ്, വെട്ടിമുകൾ സേവാഗ്രാം, കോട്ടയം വികാസ് എന്നി സംഘടനകളെയും, വ്യക്തികളെയും ചടങ്ങിൽ ആദരിക്കും.




