സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്’ കിയാര അദ്വാനിയുടെ ‘നാദിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2026 മാര്‍ച്ചില്‍ പുറത്തിറങ്ങാനിരിക്കുന്ന പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ ടോക്‌സിക് വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. ചിത്രത്തില്‍ ‘നാദിയ’ എന്ന പ്രധാന കഥാപാത്രമായി കിയാരാ അധ്വാനിയെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തിറക്കി.

യാഷ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍, കിയാരയുടെ ഇതുവരെ കാണാത്ത ഒരു പുതുമയുള്ള ലുക്കാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സൂചിപ്പിക്കുന്നത്.

ഗ്ലാമറിന്റെയും ശക്തമായ പ്രകടനാധിഷ്ഠിത അഭിനയത്തിന്റെയും സമന്വയമായി ‘നാദിയ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്.

സര്‍ക്കസ് പശ്ചാത്തലത്തിലുള്ള വര്‍ണാഭമായ ദൃശ്യവിസ്മയത്തിനുള്ളില്‍, ആഴത്തിലുള്ള വേദനയും വികാരസാന്ദ്രതയും ഒളിപ്പിച്ച കഥാപാത്രമായാണ് ‘നാദിയ’യെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നത്.

സാധാരണ ഗ്ലാമര്‍ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നല്‍കുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ നിര്‍ണായകമായ ഒരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ടോക്സിക്കിന്റെ സംവിധായിക ഗീതു മോഹന്‍ദാസ് കിയാരയുടെ പ്രകടനത്തെ ”ഒരു കലാകാരിയെ തന്നെ പുതുതായി നിര്‍വചിക്കുന്ന തരത്തിലുള്ള പരിവര്‍ത്തനം” എന്നാണ് വിശേഷിപ്പിച്ചത്; സിനിമയിലുടനീളം അവള്‍ സൃഷ്ടിച്ച കഥാപാത്രം അതീവ ശക്തവും ഓര്‍മ്മിക്കപ്പെടുന്നതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്ര വിജയമായ കെ ജി എഫ് ചാപ്റ്റര്‍ 2ന്റെ നാലു വര്‍ഷങ്ങള്‍ക്ക് ശേഷം യാഷ് വമ്പന്‍ തിരിച്ചു വരവാണ് ടോക്‌സിക്കിലൂടെ നടത്തുന്നത്. യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രം ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്; മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ്ബ് പതിപ്പുകളും ഒരുക്കുന്നുണ്ട്.

രാജീവ് രവി (സിനിമാറ്റോഗ്രഫി), രവി ബസ്രൂര്‍ (സംഗീതം), ഉജ്വല്‍ കുല്‍ക്കര്‍ണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷന്‍ ഡിസൈന്‍) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘത്തോടൊപ്പം, ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി (ഖീവി ണശരസ)യും അന്ബരിവ് ദ്വയവും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു.

കെ വി എന്‍ പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ വെങ്കട്ട് കെ. നാരായണനും യാഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2026 മാര്‍ച്ച് 19-ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തും.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.