കോഴിക്കോട്: ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പ് കോഴിക്കോട് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നു. ലൈറ്റ് ഷോയുടെ ഉദ്ഘാടനം ഡിസംബര്‍ 22 ന് വൈകുന്നേരം 7 ന് മാനാഞ്ചിറ സ്‌ക്വയറില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
‘ഇലുമിനേറ്റിംഗ് ജോയ് സ്‌പ്രെഡ്ഡിങ് ഹാര്‍മണി’ എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോ ജനുവരി 2 വരെയാണ്. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിക്കും.
വലിയ നക്ഷത്രങ്ങളും വൃത്താകൃതിയിലുള്ള ലൈറ്റ് ടവറുകളും ഭീമാകാരമായ പെന്റഗ്രാമും ഉള്‍പ്പെടെയുള്ള പ്രകാശ ശില്‍പങ്ങള്‍ ഉണ്ടാകും. ഇന്‍സ്റ്റലേഷന്‍ മാതൃകയിലുള്ള ദി ക്രിസ്റ്റല്‍ ഫോറസ്റ്റ്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.




