സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പക്ഷിപ്പനി; ശ്രദ്ധയും കരുതലും കരുതൽ ആവശ്യം

ആലപ്പുഴ: പക്ഷിപ്പനി പക്ഷികളിലേക്കാണ് സാധാരണയായി പകരാറുള്ളതെങ്കിലും ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ ഇടയുണ്ട്. അങ്ങനെ മനുഷ്യരിലേക്ക് രോഗം വന്നാൽ ഗുരുതരമായേക്കാം.കോഴി, താറാവ് തുടങ്ങിയ വളർത്തു പക്ഷികളിലാണ് സാധാരണയായി പക്ഷി പനി കാണുന്നത്.

പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കുക. രോഗബാധയേറ്റ കോഴി ,താറാവ് പോലെയുള്ള പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപഴകുന്നവർ,വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, പക്ഷികളെ നശിപ്പിക്കാൻ നിയോഗിച്ചവർ, മറ്റു ബസപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

പ്രതിരോധ മാർഗ്ഗങ്ങൾരോഗബാധയുള്ള പക്ഷികളുടെ കാഷ്ഠ ത്തിൽ നിന്നും മറ്റു സ്രവങ്ങളിൽ നിന്നും രോഗബാധ വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും ഉണ്ടാക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക. പക്ഷികളുടെ കാഷ്ഠവും മറ്റും വീണു മലിനമായ സാഹചര്യങ്ങളുമായി സമ്പർക്കത്തിൽ ആയാൽ കൈകൾ /ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. നന്നായി കുളിക്കുക.രോഗമുളള പക്ഷികളുമായും ചത്ത പക്ഷികളുമായും സമ്പർക്കത്തിൽ വരുന്നവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്.

ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ചത്തുവീണ പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. ചത്ത പക്ഷികളെ കുഴിച്ചിടുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം സ്വീകരിക്കണം.രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും, കൈകാര്യം ചെയ്യുമ്പോളും വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. രോഗമുള്ള പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും ചത്ത പക്ഷികളെ കുഴിച്ചിടുമ്പോഴും മാസ്കും, നീളമുള്ള കൈയ്യുറയും ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യണം. ചത്തു പോയ പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം. ഇറച്ചി ,മാംസം എന്നിവ നന്നായി സമയമെടുത്തു വേവിച്ചതിനു ശേഷം മാത്രം കഴിക്കുക .

സമയമെടുത്ത് പാകം ചെയ്യാൻ സാധ്യതയില്ലാത്ത മുട്ട വിഭവങ്ങൾ(ബുൾസൈ,ഓംലെറ്റ്…) ഒഴിവാക്കുക. മുട്ട ഉപയോഗിക്കുന്നതിനു മുമ്പ് പുറംഭാഗം സോപ്പിട്ട് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മുട്ട ,മാംസം തുടങ്ങിയ പൗൾട്രി ഉൽപ്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. കാഷ്ഠം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങൾ ആണ്.

രോഗ പകർച്ചയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ പനി , ജലദോഷം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. പ്രതിരോധ മരുന്ന് മുടക്കം ഇല്ലാതെ കഴിക്കുക.വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കേണ്ടതാണ്.പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. സുരക്ഷിതമായി സംസ്കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement