പാലക്കാട്: നെന്മാറ ചാത്തമംഗലത്ത് അയ്യപ്പൻപാട്ട് ഉത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. ആന ഇടഞ്ഞതിനെ തുടർന്ന് ഉത്സവ സ്ഥലത്ത് ഉണ്ടായ ഓട്ടപ്പാച്ചിലിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഉടൻ തന്നെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇടഞ്ഞ ആനയെ ഇതുവരെ പൂർണമായി തളക്കാൻ സാധിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ആനയെ നിയന്ത്രണവിധേയമാക്കുന്നതിനായി എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതോടെ ഉത്സവപരിപാടികൾ താൽക്കാലികമായി തടസ്സപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.










