തൃശ്ശൂർ: അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ് നേതാവും ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയുമായ റഷീദും കൂട്ടാളികളും പിടിയിൽ ഡിസംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂർ സ്വദേശിയായ യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിൽ വച്ച് റഷീദും സംഘവും ബലാത്സംഗം ചെയ്യുകയായിരുന്നു
യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുക്കുകയും സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കുകയിരിരുന്നു. പ്രതികളെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്
മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ റഷീദ് 2016ൽ അയ്യന്തോൾ പഞ്ചിക്കലിലെ പിനാകിൾ റസിഡൻസിയിലെ ഫ്ലാറ്റിൽ വച്ച് ഷോർണൂർ സ്വദേശിയായ സതീശൻ എന്ന യുവാവിനെ ദിവസങ്ങളോളം പൂട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചു കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് .ഈ കേസിൽ ജീവപര്യന്തം ശിക്ഷകഴിഞ്ഞ് ഈ അടുത്താണ് റഷീദ് ജയിൽ മോചിതൻ ആയത്










