Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചിയില്‍ എക്സ്ക്ലൂസീവ് സ്റ്റോര്‍ തുറന്ന് കേരളത്തില്‍ ഹോം ലോക്കര്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കി ഗോദ്റെജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം കൊച്ചിയിലെ ഇടപ്പള്ളിയില്‍ പുതിയ എക്സ്ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു. ഇടപ്പള്ളിയിലെ എന്‍എച്ച് 66ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓവര്‍സീസ് ബ്രാഞ്ചിന് സമീപം കണയന്നൂര്‍ ജെ വാര്‍ഡ് നമ്പര്‍ 46ല്‍ ഡോര്‍ നമ്പര്‍ 2761ലാണ് ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഹോം ലോക്കര്‍, സ്ഥാപന വിഭാഗങ്ങളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണിത്.

സ്വര്‍ണ്ണാഭരണ വിനിമയത്തിന്‍റെയും വ്യാപാരത്തിന്‍റെയും പ്രധാന കേന്ദ്രമെന്ന നിലയില്‍ കൊച്ചി അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള തന്ത്രപരമായ വിപണിയാണ്. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമായി വിപുലമായ അത്യാധുനിക സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ ഈ പുതിയ സ്റ്റോറില്‍ ലഭ്യമാണ്.

സ്വര്‍ണ്ണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്ഥലവും അതിനായുള്ള വര്‍ധിച്ചു വരുന്ന ആവിശ്യകതകളും കണക്കിലെടുക്കുമ്പോള്‍ കൊച്ചി തങ്ങള്‍ക്ക് പ്രധാന വിപണിയാണ്. തങ്ങളുടെ സെക്യൂരിറ്റി സൊല്യൂഷന്‍സ് ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ മികച്ച ആവിശ്യകതയാണുള്ളത്. അത്യാധുനിക ഹോം ലോക്കറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കായുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കുമുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയുടെ പശ്ചാത്തലത്തില്‍ അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 20 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്വര്‍ണ്ണവില ഗണ്യമായി വര്‍ദ്ധിച്ചതോടെ അതുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികളും വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം സുരക്ഷിതമായി സൂക്ഷിക്കുക എന്നത് ജ്വല്ലറികള്‍ക്കും വീട്ടുടമസ്ഥര്‍ക്കും ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ പുതിയ എക്സ്ക്ലൂസീവ് സ്റ്റോറിലൂടെ തങ്ങളുടെ ഹോം, സ്ഥാപനങ്ങള്‍ക്കായുള്ള സുരക്ഷാ ഉല്‍പ്പന്നങ്ങള്‍ ഒരിടത്തു ലഭ്യമാക്കുകയാണ്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിന് മുന്‍പ് അത്യാധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍, സാങ്കേതികവിദ്യകള്‍, അവയുടെ ഉപയോഗം എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്ന് ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് ബിസിനസിന്‍റെ തലവന്‍ പുഷ്കര്‍ ഗോക്ലെ പറഞ്ഞു.

എന്‍എക്സ് പ്രോ പ്ലസ്, എന്‍എക്സ് പ്രോ ലക്സ്, മാട്രിക്സ് എന്നിവയുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള ഹോം ലോക്കറുകളുടെ വിപുലമായ ശേഖരം കൊച്ചിയിലെ സ്റ്റോറിലുണ്ട്. മെച്ചപ്പെട്ട സുരക്ഷ, സൂക്ഷിക്കാനുള്ള കൂടുതല്‍ സ്ഥലം, മികച്ച ഈടുനില്‍പ്പ് എന്നിവ നല്‍കുന്നതിനായിട്ടാണ് ഈ അത്യാധുനിക ഹോം ലോക്കര്‍ വിവിധ വകഭേദങ്ങളില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ അലമാരകളേക്കാള്‍ 10 മുതല്‍ 250 മടങ്ങ് വരെ കരുത്തുള്ള തരത്തിലാണ് ഈ ലോക്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക വീടുകളുടെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവ സഹായിക്കുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കും സ്ഥാപനങ്ങളുടെ സുരക്ഷാ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഒരു ശ്രേണിയും ഈ സ്റ്റോറില്‍ ലഭ്യമാണ്. ഇതില്‍ രാജ്യത്തെ ആദ്യ ബിഐഎസ്-സര്‍ട്ടിഫൈഡ് ക്ലാസ് ഇ സേഫ് ആയ ‘ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍’ ഉള്‍പ്പെടുന്നു. കൂടാതെ ബാങ്കുകള്‍, ജ്വല്ലറി വ്യാപാരികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന സുരക്ഷയുള്ള സേഫുകളും വോള്‍ട്ടുകളും ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം വിശ്വസനീയമായ സ്വര്‍ണ്ണ പരിശോധനാ സംവിധാനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് സ്വര്‍ണ്ണ പരിശോധനാ യന്ത്രമായ ‘അക്യുഗോള്‍ഡ് ഐഇഡിഎക്സ്’ ഈ കൊച്ചി സ്റ്റോറിലുണ്ട്.

ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സിനെ സംബന്ധിച്ചിടത്തോളം കേരളം ഒരു പ്രധാന വിപണിയായി തുടരുന്നു. നിലവില്‍ സംസ്ഥാനത്തെ ഹോം ലോക്കര്‍ വിഭാഗത്തില്‍ ഏകദേശം 80 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. എക്സ്ക്ലൂസീവ് സ്റ്റോറുകള്‍, ഡീലര്‍ ഔട്ട്ലെറ്റുകള്‍, റീട്ടെയില്‍ കൗണ്ടറുകള്‍, കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും കമ്പനി തന്നെ നേരിട്ട് നടത്തുന്നതുമായ സ്റ്റോറുകള്‍, മോഡേണ്‍ ട്രേഡ് ലൊക്കേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ റീട്ടെയില്‍- പങ്കാളിത്ത ശൃംഖലയുടെ പിന്തുണയോടെ കേരളത്തിലെ 14 ജില്ലകളിലും ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സിന് ശക്തമായ സാന്നിധ്യമുണ്ട്.

കേരളത്തിലെ ഹോം സെക്യൂരിറ്റി വിപണി വര്‍ഷംതോറും ഏകദേശം 20 ശതമാനം നിരക്കില്‍ വളരുമ്പോള്‍, വാണിജ്യവും സ്ഥാപനപരവുമായ സുരക്ഷാ വിഭാഗം വര്‍ഷംതോറും 15 ശതമാനത്തോളം വളര്‍ച്ചയാണ് കൈവരിക്കുന്നത്. രണ്ടും മൂന്നും നിര പട്ടണങ്ങളില്‍ നിന്നുള്ള ആവശ്യകതയും വര്‍ധിച്ചുവരികയാണ്. ഇത് പ്രാന്തപ്രദേശങ്ങളിലെയും അര്‍ദ്ധ നഗര മേഖലകളിലെയും വിപണികളിലേക്ക് സ്വാധീനം ശക്തമാക്കാന്‍ പുതിയ അവസരങ്ങള്‍ തുറക്കുകയാണ്.

കേരളത്തിലുടനീളം സാന്നിധ്യം കൂടുതല്‍ വിപുലമാക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇതിന്‍റെ ഭാഗമായി ഹോം ലോക്കര്‍ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി അത്യാധുനികവും ഉയര്‍ന്ന സുരക്ഷയുള്ളതുമായ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റോറിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കും മോഡലുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

Recent News

Advertisement
WhiteswanTV Footer