തൃശ്ശൂർ: എൽഡിഎഫിന് തുടർഭരണം ലഭിച്ച എരുമപ്പെട്ടി പഞ്ചായത്തിൽ പ്രസിഡന്റായി സിപിഎമ്മിന്റെ ബിന്ദു ഗിരീഷിനെയും വൈസ് പ്രസിഡന്റായി സിപിഎമ്മിന്റെ കൊടുമ്പിൽ മുരളിയേയും തെരഞ്ഞെടുത്തു. പഞ്ചായത്തിലെ ആകെ 19 വാർഡുകളിൽ എൽഡിഎഫ് 10, യുഡിഎഫ് 8, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില. സ്വതന്ത്ര അംഗം കെ. ഗോവിന്ദൻകുട്ടി വോട്ട് രേഖപ്പെടുത്തിയിട്ടില്ല.
മുൻ പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന ബിന്ദു ഗിരീഷ്, 2015–2025 കാലഘട്ടത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പഞ്ചായത്ത് ഭരണസമിതിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന കൊടുമ്പിൽ മുരളി നാലാം തവണയാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.






