തൃശ്ശൂർ: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആചരിച്ചു. പരിപാടി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു.
ഡിസിസി മെമ്പർ ഹമീദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. വി.പി. അലി, വി.ടി.ആർ. റഷീദ്, ഹംസ കാട്ടത്തറ, ശിഹാബ്, മുസാദിഖ്, വലിയകത്ത് ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ മൂല്യങ്ങൾ നിലനിർത്തുന്നതിലും കോൺഗ്രസ് നൽകിയ സംഭാവനകൾ നേതാക്കൾ ഓർമ്മിപ്പിച്ചു. സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പാർട്ടി പതാക ഉയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു.




