കോഴിക്കോട്: നൂറാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന മുട്ടാഞ്ചേരി എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പൂർവ്വ അധ്യാപക കുടുംബ സംഗമം വികാരാധീനമായ ഓർമ്മ പുതുക്കലായി. പരിപാടിയുടെ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് നിർവഹിച്ചു.
സ്കൂളിന്റെ നൂറ്റാണ്ട് നീണ്ട വിദ്യാഭ്യാസ പ്രയാണത്തിൽ അധ്യാപകർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അവർ ചടങ്ങിൽ അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഗിരീഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. റഷീദ് സ്വാഗതം ആശംസിച്ചു. യു. ശറഫുദ്ദീൻ മാസ്റ്റർ, റിഷ വിപിൻ, മനോജ് സി. വിനോദരൻ, ആബിദ പി., സിന്ധു കെ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.










