Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പഴഞ്ഞി ചെറുതുരുത്തി അങ്കണവാടിയിലെ കുരുന്നുകൾക്ക് എൻഎസ്എസ് വളണ്ടിയർമാരുടെ സ്നേഹസമ്മാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ചെറുതുരുത്തി അങ്കണവാടിയിലെ കുരുന്നുകൾക്ക് കളിപ്പാട്ടങ്ങളും വരയ്ക്കാൻ വൈറ്റ്‌ബോർഡും മധുരങ്ങളും നൽകി മാതൃകാപരമായ സേവനമനോഭാവം പ്രകടിപ്പിച്ചു.

സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് സമ്മാനങ്ങളുമായി വളണ്ടിയർമാർ എത്തിയിരിക്കുന്നത്.6-ാം വാർഡ്‌ മെമ്പർ ശ്രീ. അഖിൽ ചെറുതുരുത്തി, പ്രിൻസിപ്പാൾ ശ്രീ. ജനീർലാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. ലിൻസ് കൊള്ളന്നൂർ, അധ്യാപകരായ ശ്രീ. രഞ്ജിത്ത്, ശ്രീ. സുജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വൊളന്റിയർ ലീഡേഴ്സ്‌ ആയ കുമാരി നസ്വ, മാസ്റ്റർ യാദവ്, കുമാരി എൽന, മാസ്റ്റർ അബിരൂപ്, അങ്കണവാടി അധ്യാപിക ശ്രീമതി. സിജി സാബു, പൂർവ്വ വിദ്യാർത്ഥിയായ അദ്വൈത് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. സമൂഹത്തിനോടുള്ള ഉത്തരവാദിത്തബോധമാണ് എൻഎസ്എസ് പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ട് പോകുന്നതെന്ന് സംഘാടകർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer