Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും ജനുവരി ഒന്നിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും ജനുവരി ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നതാണ്. ചെയര്‍മാന്‍ ബെനഡിക്ട് സിമേതി അധ്യക്ഷത വഹിക്കും. സമുദായത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്കായുള്ള ഷെയര്‍ ആന്റ് കെയര് പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിക്കും.

സാമ്പാളൂര്‍ ഫ്രാന്‍സീസ് സേവ്യാര്‍ തീര്‍ത്ഥാടന കേന്ദ്രം വികാരി ഫാദര്‍ ജോണ്‍സണ്‍ പങ്കേത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. സിനിമ താരം സാജു നവോദയ,ടോപ്പ് സിംഗര്‍ സീസണ്‍ 6 താരം എസ്‌തേര്‍ റോസ് പ്രവീണ്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാക്കും സമൂദായത്തിലെ 80 വയസിന് മുകളിലുള്ളവര്‍ കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മനോജ് ആദരിക്കും, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും ചടങ്ങില്‍ ആദരിക്കും.

എല്‍എഐയുപി സ്‌ക്കൂള്‍ പ്രധാന അധ്യാപിക പി.പി.ഷീല വിദ്യാഭ്യാസ പുരസ്‌ക്കാര സമര്‍പ്പണം നടത്തും. പഞ്ചായത്തംഗം ടീന മെന്റസ് പ്രത്യേക പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്.വാര്‍ത്ത സമ്മേളനത്തില്‍  പ്രസിഡന്റ് ബെന്നഡിക്ട് സിമേതി, ഡാനിയേല്‍ പിന്‍ഹിറോ, ടീന മെന്റസ്, റെനി സിമേതി,ജെസ്ലിന്‍ പിന്‍ഹിറോ, തുടങ്ങിയവര് പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix