കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ ഇന്നലെ രാത്രി വൻ തീപിടുത്തം, പ്ലാൻറും, കെട്ടിടവും കത്തിനശിച്ചു.
മുക്കം, നരിക്കുനി, കോഴിക്കോട്, എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം പുലർച്ചെ വരെ തുടർന്നു 03:30 ഓടെയാണ് തീയണച്ചത്, ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. MRM Ecco solutions Pvt Ltd എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. മൂന്നു മണിക്കൂർ പിന്നിട്ടിട്ടും തീ അണക്കാൻ സാധിച്ചിരുന്നില്ല. തൊഴിലാളികൾ ഇല്ലാത്ത സമയം ആയതിനാലാണ് വൻ അപകടം ഒഴിവായത്.




