Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊന്മുണ്ടത്ത് നടപ്പിലാക്കേണ്ട വികസന പദ്ധതികൾ; പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നിവേദനം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിൽ സർക്കാർ സഹായത്തോടെ നടപ്പിലാക്കേണ്ട വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് ആർ കോമുക്കുട്ടി സ്ഥലം എംഎൽഎയും മന്ത്രിയുമായ വി അബ്ദുറഹ്മാന് നിവേദനം നൽകി.

പഞ്ചായത്തിലെ പ്രധാന വാജിജ്യസിരാ കേന്ദ്രമായ വൈലത്തൂരിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരമായി തിരൂർ- താനൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് യാഥാർഥ്യമാക്കാനുള്ള അക്വസിഷൻ നടപടികൾക്കായുള്ള ഫണ്ട് വകയിരുത്തുക, വൈലത്തൂർ ടൗൺ വീതികൂട്ടി സൗന്ദര്യവത്കരിക്കുന്നതിന് ഫണ്ട് അനുവദിക്കുക, കളി സ്ഥലം (ഇൻഡോർ, ഔട്ട് ഡോർ ഇനങ്ങൾക്കുള്ള സ്പോട്സ് ഹബ്ബ്) സ്ഥലം വാങ്ങുന്നതിനും ഗ്രൗണ്ട് നിർമാണത്തിനുമുള്ള ഫണ്ട് വകയിരുത്തുക, പഞ്ചായത്തിലെ മാനസിക വൈകല്യമുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നതായി സ്ഥലം വാങ്ങാൻ തുക അനുവദിക്കുക, വൈദ്യുതി സബ് സ്‌റ്റേഷൻ സ്ഥാപിക്കുന്നതിനായുള്ള ഭൂമി വാങ്ങാൻ പണം ലഭ്യമാക്കണം, പുതിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലിഫ്റ്റ്, ജനറേറ്റർ, സോളാർ പ്ലാൻറ്, ഇൻഡോർ സീലിംഗ് എന്നിവക്ക് ആവശ്യമായ ഫണ്ട് അനുവദിക്കൽ, സമ്പൂർണ സ്ട്രീറ്റ് മെയിൻ പദ്ധതിക്ക് തുക, ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് തുക, മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, പൊന്മുണ്ടം ബൈപാസ് റോഡിൽ  സൗന്ദര്യവത്കരണത്തോടൊപ്പം നടപ്പാതയും ഓപ്പൺ ജിം ഒരുക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. 

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix