തൃശൂർ: അതിരപ്പിള്ളിയുടെ ദേശീയോത്സവമായ അരൂർ മുഴി അയ്യപ്പ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവ മഹാമഹം ജനുവരി 8ന് കൊടിയേറും. അതിരപ്പിള്ളിയുടെ ദേശീയോത്സവമായ ശ്രീ അയ്യപ്പ സമാജം അയ്യപ്പ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവ മഹാമഹം ജനുവരി 8 മുതൽ 14 വരെ ആഘോഷിക്കും.
8ന് വൈകുന്നേരം 5:30ന് ഷൈജു അറക്കപാടത്തിന്റെ വസതിയിൽ നിന്നും കൊടികൂറ ആനയിക്കും 8നും 8:30നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ തൃക്കൊടിയേറ്റ് തുടർന്ന് ദീപാരാധന, ആചാര്യ വരണം, അന്നദാനം, തിരുവാതിരക്കളി, കൈകൊട്ടി കളി, 101 കതിന വെടിക്കെട്ട് എന്നിവ നടക്കും.
9ന് രാവിലെ 5 മുതൽ ക്ഷേത്ര ചടങ്ങുകൾ വൈകുന്നേരം 7:30 ന് അന്നദാനത്തിന് ശേഷം ഏയ്ഞ്ചൽ വോയിസ് അവതരിപ്പിക്കുന്ന ഗാനമേള, 10 ശനിയാഴ്ച വൈകുന്നേരം രാത്രി 8ന് കുട്ടികളുടെ കലാ പരിപാടികൾ,11 ന് ക്ഷേത്ര ചടങ്ങുകൾ മുൻ ദിവസത്തെ പോലെ, വൈകുന്നേരം വൈശ്ശേരി, ചിക്ലായ്, വരടക്കയം, വെറ്റിലപ്പാറ, ശ്രീ ശാസ്താ താലഫണ്ടുകളിൽ നിന്നും ദൃശ്യഭംഗിയാർന്ന കലാരൂപങ്ങളുടെ അകമ്പടിയോടുകൂടി താലംവരവ്, ജനുവരി 12 തിങ്കളാഴ്ച ജംഗ്ഷൻ കാവടി, വിവിധ ദേശങ്ങളിൽ നിന്നും കാവടി എഴുനുള്ളി വെറ്റിലപ്പാറ 13ൽ എത്തിച്ചേരും തുടർന്ന് അമ്പലത്തിൽ എത്തിയതിനു ശേഷം വർണമഴ, 13ന് രാവിലെ 9ന് ആനപ്പൂരം വൈകീട്ട് 5ന് പകൽ പൂരം, ഉത്സവത്തിന്റെ അവസാന ദിവസമായ 14ന് രാവിലെ 5:30 ന് പള്ളി ഉണർത്തൽ 8ന് ആറാട്ട് പുറപ്പാട്, 9ന് ആറാട്ട് മഹോത്സവം തുടർന്ന് കൊടിയിറക്കലോടെ മഹോത്സവം സമാപിക്കും.






