സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റെയിൽവേ പാർക്കിംഗിൽ ബൈക്കിൽ നിന്നും ഇന്ധനച്ചോർച്ച; ഉടമ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തൃശൂരിലെ റെയിൽവേ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ധനച്ചോർച്ചയുണ്ടായിരുന്ന ബൈക്ക് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ നിർത്തിയിട്ട സംഭവത്തിൽ നടപടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സെക്ഷൻ 154 പ്രകാരം കേസെടുത്ത് റോയൽ എൻഫീൽഡ് ബൈക്ക് പിടിച്ചെടുക്കുകയും വാഹന ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ ബൈക്കിൽ നിന്ന് ഇന്ധനം ചോരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ആർപിഎഫ് ചോർച്ച തടഞ്ഞിരുന്നു.

കാർബുറേറ്ററിൽ നിന്നുള്ള ഇന്ധനച്ചോർച്ചയാണ് തൃശൂരിലെ വൻ അഗ്നിബാധയ്ക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്-റെയിൽവേ അധികൃതർ. പാർക്കിംഗ് ഏരിയകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി വാണിജ്യ, ഇലക്ട്രിക്കൽ വകുപ്പുകൾ ചേർന്ന് അഗ്‌നി സുരക്ഷാ ഓഡിറ്റിംഗ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. വാഹന ഉടമകൾ അറ്റകുറ്റപ്പണികൾ ഉറപ്പാക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement