ഗസ്സ സിറ്റി: ഇസ്രായേൽ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ രണ്ടാം ഘട്ട നടപടികളുമായി ബന്ധപ്പെട്ട് ഖത്തർ. അനിശ്ചിതത്വം നിലനിൽക്കുമ്പോഴും മധ്യസ്ഥ രാജ്യങ്ങൾ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ സജീവമായി തുടരുകയാണ്.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുല്ലത്തി ടെലിഫോണിലൂടെ ചർച്ച നടത്തി.
അമേരിക്കയുമായി നടന്ന ചർച്ചകളുടെ തുടർനടപടികളാണ് സംഭാഷണത്തിൽ പ്രധാനമായും ഉന്നയിച്ചത്. രണ്ടാംഘട്ട വെടിനിർത്തൽ നടപടികൾ ശക്തമായി തുടരാൻ വൈകാതെ നടപടി സ്വീകരിക്കണമെന്ന് മധ്യസ്ഥ രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം, റഫ അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ ഇതുവരെ വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. അവസാന ബന്ദിയുടെ മൃതദേഹം ലഭിക്കാതെ രണ്ടാംഘട്ട വെടിനിർത്തലിന് തയ്യാറാകില്ലെന്ന നിലപാടിൽ ഇസ്രായേൽ തുടരുകയാണ്.






