സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നെല്ലിയാമ്പതിയിൽ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ചുമുതല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: നെല്ലിയാമ്പതിയുടെ കാർഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ച് മുതൽ ഒൻപതു വരെ നടക്കും. നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് പരിപാടി നടത്തുന്നത്.

നെല്ലിയാമ്പതിയിലെ സർക്കാർ ഫാമില് സജ്ജമാക്കുന്ന വേദിയിൽ കാർഷികപ്രേദർശനവും വിപണനമേളയും അരങ്ങേറും. നൂതന സാങ്കേതിക വിദ്യകളായ പോളിഹൗസ് ഫാമിംഗ്, ഓപ്പണ് പ്രിസിഷൻ ഫാമിംഗ്, വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി, ഹൈ ഡെന്സിറ്റി പ്ലാന്റിംഗ് എന്നിവയെ അടുത്തറിയാന് സന്ദർഷകർക്കു അവസരമുണ്ടാകും. സ്ട്രോബെറി, പാഷന് ഫ്രൂട്ട്, ഓറഞ്ച് തോട്ടങ്ങൾക്കൊപ്പം ശീതകാല പച്ചക്കറി പ്ലോട്ടുകളും മേളയുടെ പ്രധാന ആകർഷണമാണ്. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് തുടങ്ങിയ കൃഷിരീതികൾ നേരിട്ട് മനസിലാക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കാഴ്ചകൾക്കിപ്പുറം അറിവ് പകർന്നു നൽകുന്ന സെമിനാർ, ശില്പശാലകൾ, വിദ്യാർതിഥികൾക്കും കർഷകർക്കുമായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾ എന്നിവ മേളയുടെ മാറ്റുകൂട്ടും. കുട്ടികആൾക്കായി ചിത്രരചന, ഉപന്യാസ മത്സരങ്ങളും മൂല്യവർഥിത ഉത്പന്ന നിർമ്മാണ മത്സരങ്ങളും നടക്കും. വോളിബോൾ, വടംവലി തുടങ്ങിയ കായികമത്സരങ്ങളും എല്ലാ ദിവസവും വൈവിധ്യമാർന്ന കലാപരിപാടികളോടെയുള്ള ‘കലാസന്ധ്യ’യും നടക്കും.

കൃഷിയും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും സമന്വയിക്കുന്ന ഈ മേളയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, കാർഷിക-ടൂറിസം രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. കെ. ബാബു എം എൽ എ അധ്യക്ഷനായും ഫാം സൂപ്രണ്ട് പി. സാജിദലി കൺവീനറായും രൂപീകരിച്ച സ്വാഗതസംഘത്തിന്റെ നേതൃത്വത്തില് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പ്രദേശത്തെ എസ്റ്റേറ്റുകൾ, റിസോർട്ടുകൾ, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ, വിവിധ ട്രേഡ് യൂണിയനുകൾ, ഫാം തൊഴിലാളികൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, എന്നിവരുടെ പൂർണ്ണസഹകരണത്തോടെയാണ് നാച്ചുറ 26 സംഘടിപ്പിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement