Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അവർ ഏത് പാർട്ടിയുമാകട്ടെ, സർക്കാർ അവർക്കൊപ്പം കട്ടയ്ക്ക് നിന്നു’; എം.ബി. രാജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങളോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് മന്ത്രി എം.ബി. രാജേഷ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആശംസയർപ്പിച്ചാണ് മന്ത്രി ചിത്രം പങ്കുവച്ചത്.

മന്ത്രിയുടെ കുറിപ്പ് ;
‘ഇത് അവരാണ്. അധിക്ഷേപങ്ങളുടെ കയ്പ്പുനീർ കുടിച്ചും,പുച്ഛവും പരിഹാസവും നേരിട്ടും ഒടുവിൽ സമൂഹത്തിന്റെ അംഗീകാരവും വോട്ടും നേടി വിജയശ്രീലാളിതരായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമ്മ സേനാംഗങ്ങൾ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇങ്ങനെ വിജയിച്ച 219 പേരുടെ സംഗമം ഇന്ന് സരസ് മേളയിൽ നടന്നു. അവർ ഏത് പാർട്ടിയുമാകട്ടെ, അവരുടെ വിജയം സർക്കാരിന്റെ വിജയമാണ്. കാരണം സർക്കാർ അവർക്കൊപ്പം കട്ടയ്ക്ക് നിന്നതുകൊണ്ടാണ് ഹരിതകർമ്മ സേനയ്ക്ക് ഇന്നത്തെ സ്വീകാര്യത ലഭിച്ചത്. അവർക്കൊപ്പം അധിക്ഷേപവും ചീത്തയും കേട്ട ഒരാളെന്ന നിലയിൽ എനിക്ക് വ്യക്തിപരമായും ഇത് അങ്ങേയറ്റം സന്തോഷം നൽകുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix