Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലക്കപ്പാറക്കടുത്ത് ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളി മലക്കപ്പാറ ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. പാലക്കാട് നഗരസഭയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമായിരുന്നു വാഹനത്തിനു ഉണ്ടായിരുന്നത്. കുഴൽമന്ദം മനാടിയാട് വീട്ടിൽ ബിന്ദുജ (36) ബിന്ദുജയുടെ മകൻ ആനന്ദ് (4) വടക്കുംതറ കളരിക്കൽ വേണുഗോപാൽ (52), കരിമ്പാല മലയത്ത് സരിത (44) സരിതയുടെ മകൾ ചാരുനേത്ര (12) പുതുപരിയാരം ആലിക്കൽ മുഫിയ ബീവി. (4) കൊട്ടേക്കാട് പുലിക്കൽ വരുൺ (35) എന്നിവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് നഗരസഭ ജീവനക്കാർ  മലക്കപ്പാറ വഴി അതിരപ്പിള്ളി സന്ദർശിക്കാൻ എത്തിയതായിരുന്നു. 17 അംഗ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ അപകടത്തിൽ പെടുകയായിരുന്നു. മലക്കപ്പാറയിൽ നിന്നും വരുന്ന വഴി ശാന്തൻ പാറയിൽ വെച്ച് ഡ്രൈവർക്ക് അപസ്മാര രോഗം വന്നതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix