തൃശ്ശൂർ: വൈഎംഎൻസ് റോയൽ ക്ലബ്ബിന്റെ നേതൃത്വത്തിലും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സംയുക്താഭിമുഖ്യത്തിലും അഭയ ഭവനിലേക്ക് മരുന്ന് വിതരണം നടത്തി. വൈഎംഎൻസ് റോയൽ ക്ലബ് പ്രസിഡണ്ട് എഞ്ചിനീയർ ബെൻസൺ വിൻസെന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ അധ്യക്ഷ ശ്രീമതി സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മരുന്ന് വിതരണം ശ്രീ കരീം പന്നിത്തടം നിർവഹിച്ചു. പരിപാടിക്ക് വൈഎംഎൻസ് റോയൽ ക്ലബ് ഭാരവാഹികളും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും നേതൃത്വം നൽകി.
ചടങ്ങിനോടനുബന്ധിച്ച് ഗുരുവായൂർ നഗരസഭ അധ്യക്ഷ ശ്രീമതി സുനിത അരവിന്ദനും വാർഡ് കൗൺസിലർ ശ്രീമതി ലിസി ബൈജുവിനും അഭയ ഭവൻ കുടുംബത്തിന്റെ ആദരവ് നൽകി. അഭയ ഭവൻ എക്സിക്യൂട്ടീവ് അംഗങ്ങളും കോഓർഡിനേറ്റർ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വൈഎംഎൻസ് റോയൽ സംഘടനയോടും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റിനോടും അഭയ ഭവൻ കുടുംബത്തിന്റെ കൃതജ്ഞത രേഖപ്പെടുത്തി.






