Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓണംതുരുത്തിൽ കോൺഗ്രസ് കുടുംബസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഓണംതുരുത്ത് ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുടുംബസംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അതിരമ്പുഴ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം, നീണ്ടൂർ പഞ്ചായത്തിലെ 6, 7, 14 വാർഡ് മെമ്പർമാർ എന്നിവർക്ക് ചടങ്ങിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി.


വി.ജെ. ജെയിംസ് വല്ലിശ്ശേരിക്കെട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയും ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആനന്ദ് പഞ്ഞിക്കാരൻ, ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൻ കരീമഠം, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി എന്നിവർ പ്രസംഗിച്ചു. കൂടാതെ സോബിൻ തെക്കേട്ടം, കെ.ആർ. ഷാജി കുഴിപ്പറമ്പിൽ, ടി.എസ്. ദിലീപ്, ശ്രീകുമാർ പ്ലാത്തനം, അരുൺ ബാബു, അന്നമ്മ സജി തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix