Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാലുശ്ശേരി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ പഠന ക്യാമ്പ് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വി.എച്ച്.എസ്.ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി പഠന ക്യാമ്പ് ആരംഭിച്ചു. വി.എച്ച്.എസ്.ഇ വടകര റീജിയൻ നടപ്പിലാക്കി വരുന്ന ‘എഡ്യൂലീഡ് – ഇൻ്റൻസീവ് കോച്ചിംഗ് ഫോർ പബ്ലിക് എക്സാം മാർച്ച്‌ 2026 എന്ന പ്രത്യേക പരീക്ഷ പരിപാലന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പി ടി എ പ്രസിഡന്റ് ശ്രീ വിജേഷ് പി വി യുടെ അധ്യക്ഷതയിൽ ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇസ്മ‌യിൽ കുറുമ്പോയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടത്തിവരുന്ന സീരിസ് ടെസ്റ്റിൽ ഉന്നതമാർക്ക് നേടിയ വിദ്യാർത്ഥികൾള്ള സമ്മാന വിതരണം നടത്തി.

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഇന്ദു കെ ആർ സ്വാഗതവും എഡ്യൂലീഡ് ക്യാമ്പ് കോ-കോർഡിനേറ്റർ ശ്രീ മുഹമ്മദ്‌ ഇക്ബാൽ നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് വി.ജി ക്യാമ്പിനെ കുറിച്ച് വിശദീകരണം നടത്തി. സീനിയർ അധ്യാപകൻ ശ്രീ മധുസൂദനൻ ആശംസ അർപ്പിച്ച് സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer