ചെന്നൈ : വിജയ്യുടെ ‘ജന നായക’ന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സെൻസർ ബോർഡുവഴി ജനനായകനെ വൈകിപ്പിക്കാൻ ശ്രമിക്കുന്നത് തമിഴ് സംസ്കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു . ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ‘ജന നായക’ന്റെ റിലീസ് തടയാന്‍ ശ്രമിക്കുകയാണ് . തമിഴ് ജനതയുടെ ശബ്ദം നിശബ്ദമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാനായി നീലഗിരിയിലെ ഗുഡല്ലൂരിൽ എത്തിയവേളയിലാണ് രാഹുലിൻ്റെ ട്വീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിന് തമിഴ്നാടു തയാറെടുക്കുന്ന വേളയിലാണ് ടിവികെ നേതാവ് വിജയ്യുടെ അവസാന ചിത്രമെന്ന വിശേഷണമുള്ള ജനനായകനു രാഹുൽ പിന്തുണ നൽകിയത്.




