സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പഞ്ചാരിമേളത്തിലെ  അരങ്ങേറ്റം നാദ വിസ്മയമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പഞ്ചാരിമേളത്തിലെ  അരങ്ങേറ്റം നാദ വിസ്മയമായി  വാദ്യവിദ്യാപീഠം ചാലക്കുടി വാദ്യകല സംഗീത അക്കാദമിയുടെ കീഴിൽ വാദ്യലോകത്തെ മേളപ്രമാണി  വാദ്യ വിദ്യാപീഠം  ചാലക്കുടി മഹീന്ദ്രസേനന്റെ ശിക്ഷണത്തിൽ മേളം പഠിച്ച കുട്ടികളുടെ അരങ്ങേറ്റം നടത്തി. തുമ്പൂർ അയ്യപ്പങ്കാവ്  ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തിയ അരങ്ങേറ്റം ക്ഷേത്രം മുൻ മേൽശാന്തി രാജൻ തന്ത്രി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നടത്തി.

ക്ഷേത്രം സെക്രട്ടറി രവി മേളപ്രമാണി, ചാലക്കുടി മഹീന്ദ്രസേനൻ എന്നിവർ സംസാരിച്ചു. 80 ൽ പരം കലാകാരൻമാർ പങ്കെടുത്ത അരങ്ങേറ്റത്തിൽ പതികാലം മുതൽ അഞ്ച് കാലങ്ങളും രണ്ടര മണിക്കൂർ എടുത്താണ് കൊട്ടി കയറിയത്. അതുൽ മാധവ്, നിവേദ് നാരായണൻ, മിഥുൻ മനോജ്, വരുൺ എ.എസ്, ശ്രീഹരി, സായ് കൃഷ്ണ സി.എൽ, നിദേവ് നാരായണൻ, അഭിനയ് ടി.ബി എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്.

തികച്ചും സൗജന്യമായി മാസങ്ങൾ നൽകിയ പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ ദിനത്തിൽ ഇടം തല പ്രമാണി തിരുനായത്തോട് ശ്രീജു എന്നീ കലാകാരന്മാരെ വാദ്യവിദ്യാപീഠം പുരസ്കാരം നൽകി ആദരിച്ചു.

അരങ്ങേറ്റത്തിനോടനുബന്ധിച്ച് ക്ഷേത്രം ട്രഷറർ വാസൻ അവർകൾ കുട്ടികൾക്ക്   വാദ്യവിദ്യാപീഠം ട്രസ്റ്റിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വാദ്യവിദ്യാപീഠം ചാലക്കുടി വാദ്യകല സംഗീത അക്കാദമിയുടെ ആർക്കും എവിടെ  വന്നും സൗജന്യം മേള പരിശീലനം നൽകുമെന്ന് പരിശീലനത്തിന് നേതൃത്വം നൽകുന്ന മഹീന്ദ്രസേനൻ ചാലക്കുടി പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.