Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 110-ആം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ പാരിഷ് ഹാളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളുടെ വികസനം സമൂഹത്തിന്റെ പുരോഗതിയുടെ അടയാളമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ നിമ്മി ട്വിങ്കൾ രാജ്, ബ്ലോക്ക് മെമ്പർ ജ്യോതി ബാലകൃഷ്ണൻ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിൽസി ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, ബി.വി.എം കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി എന്നിവർ ആശംസകൾ അർപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ആന്റോ ജോർജ്, ജിജി ചെറിയാൻ, സോളി എബ്രഹാം എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഇവർ മറുപടി പ്രസംഗം നടത്തി.

അധ്യാപക പ്രതിനിധികളായ സിന്ധു റാണി പി.ജെ, ആൻസി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ ജയ്സൺ ജേക്കബ് സ്വാഗതവും ഹെഡ്മാസ്റ്റർ ജോജി എബ്രഹാം സ്കൂൾ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ഫാ. അബ്രഹാം തകിടിയേൽ കൃതജ്ഞത രേഖപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Recent News

Advertisement
WhiteswanTV Footer